MALABAR HERITAGE ACADEMY

We invite related authentic articles from scholars to publish here...

About Us

മഹത്തായ സാംസ്കാരിക പൈതൃകം നിലനില്ക്കുന്ന പ്രദേശമാണ് മലബാര്‍. പൗരാണിക കാലം മുതല്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നും വിദേശ വ്യാപാരികള്‍ , ലോക സഞ്ചാരികള്‍, മത പ്രബോധകര്തുടങ്ങിയവര്ഇവിടെ വന്നു പോവുകയും അതിലൂടെ സാധ്യമായ ആദാന- പ്രദാനങ്ങളിലൂടെ ഒരു സവിശേഷ സംസ്കാരം ഉടലെടുക്കുകയുമുണ്ടായി.

മലബാറിലെ അമൂല്യ കാര്ഷിക -- വ്യവസായികോല്പ്പന്നങ്ങളും സുഖകരമായ കാലാവസ്ഥയും പ്രദേശവാസികളുടെ പെരുമാറ്റത്തിലെ ഊഷ്മളതയും എല്ലാം മലബാറിന്റെ ഖ്യാതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്പ്രചരിക്കാന്കാരണമായി. അതോടൊപ്പം അധിനിവേശം തങ്ങളുടെ വേരുറപ്പിക്കാന്ശ്രമിച്ചപ്പോഴും വൈദേശിക ഭരണകൂടവും പ്രഭുക്കന്മാരും ചേര്ന്ന് അശാന്തി പടര്ത്താന്ശ്രമിച്ചപ്പോഴും ചെറുത്തുനില്പ്പ് നടത്താനും മലബാറിലെ ജനത തയ്യാറായി
                                   
തനതായ കലാരൂപങ്ങള്രൂപപ്പെടുത്തുന്നതിലും കാവ്യ  സംഗീത രചനയിലും ഈടുറ്റ ഗ്രന്ഥങ്ങള്രചിക്കുന്നതിലും തങ്ങളുടെ സാഹിത്യ നൈസര്ഗ്ഗിക സംഭാവനകള്ക്കു പുറമെ വാസ്തുകല, ആയോധനകല , വൈദ്യശാസ്ത്രം , പാചകകല തുടങ്ങി ഭാഷക്കുതന്നെയും സവിശേഷ ശൈലിയും വഴക്കവും ഭാവവും നല്ശുകയും,  'അറബിമലയാളം' എന്ന പുതിയ ഭാഷതന്നെ സംഭാവന ചെയ്തതിലൂടെയും കൃഷിയും വ്യവസായവും കച്ചവടവും മാത്രമല്ല തങ്ങള്ക്കു വഴങ്ങുക എന്നുകൂടി സമൂഹം തെളിയിക്കുകയായിരുന്നു

                                    
ഉന്നതമായ സംസ്കാരത്തെ ആഴത്തില്പഠിക്കാനുള്ള ശ്രമം കുറഞ്ഞ തോതില്മാത്രമേ നടന്നിട്ടുള്ളൂ . പഠനം നടത്താന്ഉദ്ദേശിക്കുന്നവര്ക്കു തന്നെ മതിയായ സൗകര്യവും ലഭ്യമല്ല. പൈതൃകത്തിന്റെ ഈടുവെയ്പ്പുകള്സൂക്ഷിച്ചുവെച്ചു പുതിയ തലമുറകള്ക്കു കൈമാറാന്സാധിക്കുന്ന ശ്രമങ്ങളും കാര്യമായി നടന്നുകാണുന്നില്ല .


  സാഹചര്യത്തിലാണ് ' മലബാര്ഇംഗ്ലീഷ് സ്കൂള്ഒരു എളിയ ശ്രമം ആരംഭിക്കുന്നത്. സംസ്കാരത്തെ ആഴത്തില്പഠിക്കുന്നതിനായും അതു രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുമായി പഠനകേന്ദ്രം, ഗവേഷണം നടത്തുന്നവര്ക്ക് സഹായകരമായ റഫറന്സ് ലൈബ്രറി, പുതിയതലമുറയ്ക്ക് സംസ്കാരത്തെ പരിചയപ്പെടുത്താനായി ഹെറിറ്റേജ് മ്യൂസിയം, കലാരൂപങ്ങള്പഠിക്കാനും ആസ്വദിക്കാനും കലാപഠനകേന്ദ്രം, പഠനഗവേഷണങ്ങള്‍  നടത്തുന്നവര്ക്ക് സാന്വത്തിക സഹായം എന്നിവയോടൊപ്പം പ്രദേശത്തിന്റെ വിദ്യാഭ്യാസ  സാന്വത്തിക പുരോഗതിക്ക് ആക്കം കൂട്ടുന്ന പ്രവര്ത്തനങ്ങള്കൂടി ലക്ഷ്യം വെച്ചു രൂപം നല്കിയതാണ് മലബാര്ഹെറിറ്റേജ് അക്കാദമി.

No comments:

Post a Comment